ബോളിവുഡിലെ പിന്നണി ഗായകനെകൊണ്ട് ഇന്ത്യ യിലെ പരമാവധി ഭാഷകളിൽ പാട്ടുകൾ പാടിയതിന്റെ മഹത്വം മുഹമ്മദ് റാഫിക്കാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് (വാർഡ് മെമ്പർ പായിപ്ര ഗ്രാമ പഞ്ചായത്ത് )A. T. സുരേന്ദ്രൻ പറഞ്ഞു. 14 ഇന്ത്യൻ ഭാഷകളിലും 4 വിദേശ ഭാഷകളിലും ഗാനങ്ങൾ ആലപിച് ലോക പ്രശസ്തനായി റാഫി മാറിയെന്ന് അദ്ദേഹം കൂട്ടി ചേർത്തു. മുഖ്യ അതിഥികളായി ശനീർ അലിയാർ (സെറിമണി ക്രീയേഷൻസ് ), മമ്മിക്കുട്ടി കിഴുക്കാവിൽ (സിംഗർ ) തുടങ്ങിയവർ സംബന്ധിച്ചു. യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് അനസ് B.(ഹങ്കാമ മ്യൂസിക് ക്ലബ് പ്രസിഡന്റ് ), നൗഷാദ് പ്ലാമൂട്ടിൽ (രക്ഷാധികാരി) ഹങ്കാമ മ്യൂസിക് ക്ലബ് & തനിമ കലാ സാഹിത്യ വേദി മുവാറ്റുപുഴ ചാപ്റ്റർ പ്രസിഡന്റ് ), അൻവർ ടി. യു. (തനിമ സെക്രട്ടറി ), ബഷീർ. ഒ എ, തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് റാഫി ഗാനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള കരോക്കേ ഗാന സന്ധ്യയും ഉണ്ടായിരുന്നു.
മുവാറ്റുപുഴ :ഇന്ത്യൻ ചലച്ചിത്ര രംഗത്തെയും ബോളിവുഡി ലെയും പ്രശസ്ത പിന്നണി ഗായകൻ ആയിരുന്ന മുഹമ്മദ് റാഫിയുടെ ഓർമ്മകൾ പങ്ക് വെച്ചുകൊണ്ട് ഹങ്കാമ മ്യൂസിക് ക്ലബ്ബിന്റെയും, തനിമ കലാ സാഹിത്യ വേദി മുവാറ്റുപുഴ ചാപ്റ്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ പെഴക്കാപ്പിള്ളി പാൻ സ്‌ക്വായർ ഹാളിൽ റാഫി അനുസ്മരണം നടത്തി.
Comments
0 comment