കോതമംഗലം : കോതമംഗലം സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ 583) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ സംഭാവന നൽകി.ബാങ്കിന്റെ ഹെഡ് ഓഫീസിൽ വെച്ച് നടത്തിയ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എൽദോസ് പോൾ പത്തുലക്ഷം രൂപയുടെ ചെക്ക് ആന്റണിജോൺ എം എൽ എ യ്ക്ക് കൈമാറി.
ഭരണസമിതി അംഗങ്ങളായ കെ ജി. ഷാജി, പൗലോസ് കെ മാത്യു, എം. ജി. പ്രസാദ്, പോൾ ഡേവിസ്, അരുൺ സി ഗോവിന്ദൻ,അജി ജോസ്, സജീവ് സണ്ണി,രമ്യ വിനോദ്, സൗമ്യ അനീഷ്, സെക്രട്ടറി റോയ് അബ്രഹം,ബാങ്ക് ഓഡിറ്റർ മേഴ്‌സിക്കുട്ടി കെ ജെ , ബാങ്കിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Comments
0 comment