വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂർ അജിത്ത് ഭവനിൽ റിട്ട. ജില്ലാ സപ്ലെ ഓഫീസറായ എം എൻ ബാലഗോപാലൻ ഭാര്യ റിട്ട. കെ എസ്ഇബി അക്കൗണ്ട് ഓഫീസർ സുമതി അമ്മയുമാണ് പെൻഷൻ തുകയിൽ നിന്ന് അൻപതിനായിരം രൂപ നൽകിയത്. സംഭാവതുകയുടെ ചെക്ക് ആൻ്റണി ജോൺ എം എൽ എ പിടവൂർ വീട്ടിലെത്തി ഏറ്റുവാങ്ങി.
സി പി എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മത് ഏരിയ കമ്മറ്റി അംഗം കെ ബി മുഹമ്മദ്, വാരപ്പെട്ടിലോക്കൽ സെക്രട്ടറി എം ബി വർഗീസ്,
പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ പല്ലാരിമംഗലം പഞ്ചായത്ത് വൈ പ്രസിഡൻ്റ് ഓ ഇ അബ്ബാസ്, വാരപ്പെട്ടി പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ എം സൈയത്, സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ എം കെരീം തുടങ്ങിയവർ പങ്കെടുത്തു മുൻപ് കോറോണ കാലത്തും കഴിഞ്ഞ പ്രളയകാലത്തും ഈ ദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
Comments
0 comment