ഇന്ന് നടന്ന യോഗത്തിൽ ഷാലിമാർ ഗ്രൂപ്പ് ഡയറക്ടർമാർ, ലീത ഗ്രൂപ്പ് ചെയർമാൻ ജാക്സൻ,TNPL പേപ്പർ ഡീലർ പദ്മനാഭൻ, പൊന്നു പേപ്പർ പ്രോഡക്റ്റ് എംഡി മണികണ്ഠൻ, അസോസിയേഷൻ പ്രസിഡൻ്റ് നാസർ കെ പി, സെക്രട്ടറി ഷൈൻ കരിപ്പടത്, അബ്ദുൽ റഹിം, നേബു തോമസ്, അബ്‌ദുൽ റഷീദ്, ഷബീർ, ജെന്നി കുന്നംകുളം തുടങ്ങിയവർ പങ്കെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗവും, വില്പനയും, നിർമാണവും നിരോധിച്ചതിനെ തുടർന്ന് പേപ്പർ നിർമാണ വ്യവസായികളുടെ നേതൃത്വത്തിൽ ഉപയോഗിക്കാവുന്നതും, മണ്ണിൽ അലിഞ്ഞു ചേരുന്നതുമായ പേപ്പർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് കേന്ദ്ര സംസ്ഥാന മലിനികരണ നിയന്ത്രണ ബോർഡിന്റെ അനുമതികൾ നേടിക്കൊണ്ട് പുതിയ വ്യവസായ സംരംഭത്തിന് നമ്മുടെ നാട്ടിൽ തുടക്കം കുറിച്ചു.ഈ സംരംഭം 2023 ഒക്ടോബർ മാസം 15 ആം തീയതി ബഹുമാന്യ കേരള വ്യവസായ മന്ത്രി ശ്രീ പി രാജീവ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരുടെയും നേതൃത്വത്തിൽ പ്രോഡക്റ്റ് ഉൽഘാടനം നടത്തി വിപണിയിൽ എത്തിച്ചു വന്നിട്ടുള്ളതാണ്. തികച്ചും പ്രകൃതി സൗഹൃദവും, പ്ലാസ്റ്റിക് മുക്തവുമായ ഇത്തരം ഉത്പന്നങ്ങൾ കൊണ്ട് നിർമിക്കുന്ന പേപ്പർ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ,പേപ്പർ ഇലകൾ, ബേക്കറി ബോക്സുകൾ, തുടങ്ങി മുതലായ ഉത്പന്നങ്ങൾ ഉപയോഗ ശേഷം മണ്ണിൽ ലയിച്ചു ചേർന്ന് പോകുന്ന തരത്തിൽ ഉപയോഗിച്ച് മാലിന്യ മുക്തമാകുന്നതാണ്. ഒറ്റത്തവണ ഉപയോഗിക്കുന്നതും, മണ്ണിൽ ലയിക്കുന്നതുമായ ഇത്തരം ഉത്പന്നങ്ങൾ സർക്കാരുകളുടെ എല്ലാ വിധ അംഗീകാരം നേടിയതും, ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് അനുമതിയുള്ളതുമാണ്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉണ്ടാക്കി തീർക്കുന്ന മാലിന്യ കൂമ്പരങ്ങളിൽ നിന്നും പൂർണമായും വേറിട്ട് നിൽക്കുന്നതാണ് ഈ ഉത്പന്നങ്ങൾ എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതും, ആഗോള തലത്തിൽ തന്നെ എല്ലാ രാജ്യങ്ങളും ബയോ ഡിഗ്രഡബിൾ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചു മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതുമാണ്. വലിയ മുതൽമുടക്കിൽ നിർമാണ ശാലകളിൽ ഉത്പാദനം നടത്തി ഇറക്കുന്ന ഇത്തരം ഉത്പന്നങ്ങൾ വിപണിയിൽ നേരിടുന്ന പ്രധാന വിഷയം എന്നത് ഇപ്പോഴും നിരോധിത പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ,പേപ്പർ ഇലകൾ, സിൽവർ പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പ്ലേറ്റുകൾ, സിൽവർ കവറുകൾ കേക്ക് ബോക്സുസുകൾ, മറ്റ് ഇതര ഉത്പന്നങ്ങൾ നികുതി വെട്ടിച്ചും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വളരെ വില കുറച്ചു എത്തുന്നത് മൂലമാണ്. ശക്തമായ നിയമ നടപടികളിൽ കൂടി മാത്രമേ ഈ സംവിധാനങ്ങളെ തുടച്ചു നീക്കാൻ പറ്റൂ. ഇന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമാകുന്നു .
നിയന്ത്രണമില്ലാതെ എല്ലാ മേഖലകളിൽ നിന്നും വരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഹബ്ബായി നമ്മുടെ നാട് മാറിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ വരുന്നതും, ഉൽപാദിപ്പിക്കുന്നതുമായ എല്ലാ കേന്ദ്രങ്ങൾ ക്കുറിച്ചും സർക്കാർ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുമെന്ന് യോഗം തീരുമാനിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാം നിരോധിച്ചു എന്ന തരത്തിലുള്ള ഉദ്യോഗസ്ഥരുടെ സമീപനവും, പ്ലാസ്റ്റിക് കോട്ടിങ് ഇല്ല എന്ന് പറഞ് വ്യാജമായ QR കോഡ് നൽകി സർക്കാർ അനുമതിയോ, രേഖകളോ ലഭ്യമാകാതെ ഇറക്കുന്ന ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നതും ഈ മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. ഇതിനെല്ലാം ശരിയായ ഒരു ബോധവത്കരണം നടത്തിയും പ്രകൃതി സൗഹൃദമായ ഇത്തരം ഉത്പന്നങ്ങളെ, സർക്കാർ മാനധണ്ടങ്ങൾ പാലിച്ചു ബയോഡിഗ്രഡബിൾ എന്നത് വ്യക്തമാക്കുന്ന എല്ലാ രേഖകളും അടങ്ങുന്ന 'QR'കോഡ് ഉൾപെടുത്തിയും, CPCB അംഗീകാരം മാത്രം ലഭ്യമായ ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്ലാസ്റ്റിക് കോട്ടിങ് ഇല്ലാത്ത പേപ്പറുകളിൽ നിർമിക്കുന്ന ഉത്പന്നമായ പേപ്പർ പ്ലേറ്റുകൾ ജനങ്ങളെ തെറ്റി ദ്ധരിപ്പിച്ചാണ് വിപണിയിലെത്തിക്കുന്ന കാര്യവും സർക്കാർ ശ്രദ്ധയിൽ പെടുത്താനും തീരുമാനിച്ചു. നിരോധിത ഉത്പന്നങ്ങൾ എത്തുന്നത് തടയുന്നതിനായി ശക്തമായ നടപടികൾ എടുക്കുന്നതിനായി എല്ലാവിധ സഹകരണവും സർക്കാരിന് ഉറപ്പ് നൽകും. യോഗത്തിന് ഷബീർ നന്ദി പറഞ്ഞു.
Comments
0 comment