മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ മൂവാറ്റുപുഴ ആവോലി കുന്നുമേൽ എബി ജോസ് (26) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
പഴന്തോട്ടത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്ക് പണ്ടത്തിൽ തീർത്ത വള പണയം വച്ച് 40,000 രൂപ തട്ടുകയായിരുനു. പ്രതിയെ ചോദ്യം ചെയ്തതിൽ കോലഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായി സമ്മതിച്ചു. ഇയാൾക്ക് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ അബ്ക്കാരി കേസും, നോർത്ത് സേറ്റഷനിൽ കള്ളനോട്ടടിച്ച കേസും, കല്ലൂർക്കാട് മോഷണക്കേസും ഉണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ്.ഐമാരായ വി.കെ.നിസാർ, എൻ.കെ.ജേക്കബ്, എൻ.എം.ബിനു എ.എസ്.ഐ, വി.എസ്.അബൂബക്കർ സീനിയർ സി.പി.ഒ മാരായ കെ.ആർ.പ്രിയ, വർഗീസ്.ടി.വേണാട്ട്, ടി.എ.അഫ്സൽ സി.പി.ഒ രജീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments
0 comment