
നോമിനേഷന് ആവശ്യമായ രേഖകൾ അദ്ദേഹത്തിൽ നിന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടായി പാർട്ടിയുടെ താഴേ തട്ടിൽ നിന്നും ഉയർന്ന് നേതൃത്വത്തിലെത്തിയ പ്രവാസി നേതാവുകൂടിയാണ് ബാവ ഹാജി.
പ്രമുഖ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. പാർട്ടി പ്രസിഡൻ്റായിരുന്ന പാണക്കാട് ഫസൽ പൂക്കോയ തങ്ങൾ മുതലുള്ള മൂന്നു തലമുറകളായുള്ള ബന്ധവും പരിഗണനയ്ക്ക് കാരണമായിട്ടുണ്ട്. മുമ്പ് പലപ്പോഴും സീറ്റ് വാഗ്ദാനം ഉണ്ടായി എങ്കിലും ലഭിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ താനൂരിൽ നിന്ന് പരിഗണിച്ചു എങ്കിലും ഒടുവിൽ നറുക്കു വീണത് ഒരു യുവനേതാവിനാണ്.
പ്രവാസി വ്യവസായി കൂടിയായ ബാവഹാജിയ്ക്ക് ഇതിനെ തുടർന്ന് അന്തരിച്ച പാർട്ടി പ്രസിഡൻ്റ് ഹൈദരലി ശിഹാബ് തങ്ങൾ ഇനി വരുന്ന രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്.
വിദേശ പര്യടനത്തിലുള്ള പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തിരിച്ചെത്തിയ ശേഷം പ്രഖ്യാപനം നടത്തും എന്നാണ് കരുതുന്നത്. പത്രിക നൽകാനുള്ള അവസാന തീയതി 13 ആണ്.
സാധ്യതാ ലിസ്റ്റിൽ നേരത്തെ സുപ്രീം കോടതി അഭിഭാഷകനും ലീഗ് സഹയാത്രികനുമായ അഡ്വ. ഹാരിസ് ബീരാൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവരുടെ പേരുകൾ ഉണ്ടായിരുന്നു.
മുതിർന്ന നേതാവായ ബാവഹാജിയെ പരിഗണിക്കുവാൻ അണികളുടെ ശക്തമായ സമ്മർദ്ദമാണ് നേതൃത്വത്തിനുണ്ടായത്.
പ്രഖ്യാപനമുണ്ടായാൽ അത് പരിഗണിച്ചതായി കരുതാം.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിനടുത്തുള്ള മാണൂർ സ്വദേശിയാണ് ബാവ ഹാജി. പ്രമുഖമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും ജീവകാരുണ്യ രംഗത്തെ പ്രമുഖനുമാണ്.
25 നാണ് തിരഞ്ഞെടുപ്പ്.
Comments
0 comment