ആവശ്യ സാധനങ്ങൾക്ക് തീ വിലയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ സപ്ലൈകോ ഔട്ലെറ്റുകൾക്ക് മുന്നിലാണ് സമരം ആഹ്വാനം ചെയ്തത്.
മുവാറ്റുപുഴ ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ആരിഫ് പി എ ഉൽഘാടനം ചെയ്തു. അനുദിനം നിത്യോപക സാധനങ്ങളുടെ വിലക്കയറ്റം മൂലം കേരള ജനതയെ മുഴുപ്പട്ടിണിയിലേക്ക് ഇടത് പക്ഷ സർക്കാർ തള്ളിവിടുകയാണെന്ന് യോഗം ഉൽഘാടനം ചെയ്തു കൊണ്ട് ആരിഫ് പി എ അഭിപ്രാപ്പെട്ടു.
മണ്ഡലം വൈസ് പ്രസിഡന്റ് സാലിഹ് മലേക്കൂടി അധ്യക്ഷത വഹിച്ചു, യൂത്ത് ലീഗ് ടൌൺ ജനറൽ സെക്രട്ടറി ജാബിർ പട്ടമ്മാകുടി സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് മണ്ഡലം ട്രെഷറർ അജാസ് പി കെ,വൈസ് പ്രസിഡന്റ് സൈഫുദ്ധീൻ, മണ്ഡലം സെക്രട്ടറി ശിഹാബ് ഇ എം, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിക്കൂടി,ജില്ലാ സെക്രട്ടറി ഉസ്മാൻ തങ്ങൾ, എന്നിവർ സംസാരിച്ചു.
അഷ്‌കർ വെളിയത്ത് കുടി നന്ദി പറഞ്ഞു.
Comments
0 comment