കൂത്താട്ടുകുളം :കൂത്താട്ടുകുളം മൂവാറ്റുപുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ എം കൂത്താട്ടുകുളം ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പി ആർ രാജേന്ദ്രൻ നഗറിൽ നടന്ന സമ്മേളനം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു.
സണ്ണി കുര്യാക്കോസ്, വിജയ ശിവൻ, പി കെ ജോർജ്, എൻ രഞ്ജിത്, വി ആർ രാജു എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി പി ബി രതീഷ്,സി എൻ പ്രഭകുമാർ ,അനിൽ ചെറിയാൻ ,ജേഷി സ്കറിയ, എം ആർ സുരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.
ഫെബീഷ് ജോർജ് സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയേയും, 17 അംഗ ഏരിയ സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.
Comments
0 comment