menu
മൂവാറ്റുപുഴ ബുഡോക്കൻ കരാട്ടെ അക്കാഡമി വിദ്യാർത്ഥികൾക്ക് പ്രത്യേക ആദരം
മൂവാറ്റുപുഴ ബുഡോക്കൻ കരാട്ടെ അക്കാഡമി വിദ്യാർത്ഥികൾക്ക് പ്രത്യേക ആദരം
174
views
മൂവാറ്റുപുഴ:

കർണാടകയിലെ പുത്തൂരിൽ നടന്ന ബുഡോക്കാൻ ഇന്റർനാഷണൽ കരാട്ടെ  42 മത് ദേശീയ ചാമ്പ്യൻഷിപ്പിൽ  കേരളത്തെ പ്രധീനിധീകരിച്ച് പങ്കെടുത്ത് വിജയം കൈവരിച്ച മുവാറ്റുപുഴ പുളിഞ്ചുവട് എലീറ്റ് ബുഡോക്കാൻ കരാട്ടെ അക്കാദമിയിലെ വിദ്യാർത്ഥികളെ മുവാറ്റുപുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മീര കൃഷ്ണൻ ആദരിച്ചു.മൂവാറ്റുപുഴ സ്വദേശികൾ രണ്ട് സ്വർണ മെഡലും, നാല് വെള്ളിയും , നാല് വെങ്കലവുമാണ് കരസ്ഥമാക്കിയത്..ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളിൽ നിന്നും 1300 ലതികം  മത്സരാർഥികൾ പങ്കെടുത്ത ദേശിയ ചാമ്പയൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് 108 മത്സരാർത്ഥികൾ പങ്കെടുത്തതിൽ  എല്ലാ വിഭാഗത്തിലും കൂടി 18 മെഡലുകൾകേരളം സ്വന്തമാക്കി.കർണാടക ഓവറോൾ ചാമ്പ്യരായി.മഹാരാഷ്ട്ര യും തെലുങ്കാനയും യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്‌സ്ഥമാക്കി.എലീറ്റ് കരാട്ടെ അക്കാദമി യുടെ ഇൻസ്‌ട്രക്ടർ സെൻസെയി ശ്രീരാജ് പി.ബി യുടെയും, സെൻസെയി അബിൻസ് അബ്‌ദുള്ള, സെൻസെയി ഷാനവാസ്‌ പി.എസിന്റെ യും ശിക്ഷണത്തിലാണ്  വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിച്ചത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations