മൂവാറ്റുപുഴ : ഗവ.ജെ.ബി സ്കൂൾ വാഴപ്പിള്ളിയിൽ മുവാറ്റുപുഴ ബി.ആർ സി തല പ്രീപ്രൈമറി കഥോത്സവം വാർഡ് കൗൺസിലർ ശ്രി. കെ ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ജൂൺ 30 മുതൽ ജൂലൈ അഞ്ചു വരെയാണ് കഥോത്സവം സ്കൂളുകളിൽ നടത്തുക. കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കുന്നതിനും ഭാവനയുണർത്തുന്നതിനും സഭാകമ്പം മാറ്റുന്നതിനും ആസ്വാദനശേഷി വികസിപ്പിക്കുന്നതിനും കഥോത്സവം ഉപകാരപ്രദമാണ്. പി.ടി.എ പ്രസിഡന്റ് ശ്രീ. ആർ.രാകേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി. അല്ലി.ടി.കെ സ്വാഗതവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജീജ വിജയൻ മുഖ്യ പ്രഭാഷണവും നടത്തി. മുവാറ്റുപുഴ ബി. ആർ.സി.യിലെ ബി.പി.സി ശ്രീമതി. ആനി ജോർജ് ചടങ്ങിൽ പദ്ധതി വിശദീകരണം നടത്തി. ശ്രീദേവി ടീച്ചർ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തു. കുട്ടികളുടെ മത്സരത്തോടെയുള്ള കഥ പറച്ചിൽ വളരെ ആകർഷകമായി.ബി ആർ സി യിലെ അധ്യാപികമാരായ ശ്രീമതി ആതിര ശശിയും ശ്രീമതി അഹന്യയും രക്ഷിതാക്കളും കഥോത്സവത്തിൽ പങ്കെടുത്തു. യോഗവസാനം അധ്യാപിക ശ്രീമതി അബിദ. ജി. നന്ദി പറഞ്ഞു.
Comments
0 comment