മൂവാറ്റുപുഴ:
മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്ക്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്തുമസ് ആഘോഷം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ഹെഡ്മിസ്ട്രസ് ഷെമീനബീഗം അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബഷീർ വി.എം സ്വാഗതവും, ആഘോഷപരിപാടി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ് ട്രീ ഡെക്കറേഷൻമത്സരം,കരോൾ ഗാന മത്സരം എന്നിവ നടത്തി. വിജയികൾക്ക് ജോസ് കുര്യാക്കോസ് സമ്മാനം നൽകി. തുടർന്ന് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ നടന്നു. അദ്ധ്യാപകരായ,ജയ്സൺ ജോസഫ് , രമ്യകൃഷ്ണൻ , അശ്വതി , ആതിര ,രശ്മി എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ കൗൺസിലർ അനു എൻ മണി നന്ദി പറഞ്ഞു.
Comments
0 comment