മൂവാറ്റുപുഴ മണ്ഡലം ബാലവേദി കൺവൻഷൻ നടത്തി " വർണ്ണോത്സവം 2024 " എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് ത്യക്കളത്തൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വനിതകലാ സാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു .
മുഹമ്മത് ഇഹ്സാൻ അധ്യക്ഷത വഹിച്ചു , സാറ മേരി ജോർജ് സ്വാഗതം ആശംസച്ചു. മുഖ്യ രക്ഷാധികാരി ജോളി പൊട്ടക്കൽ , രക്ഷാധികാരികളായ കെ.ബി നിസ്സാർ , ജോർജ് വെട്ടിക്കുഴി , ബേസിൽ ജോൺ അൻഷാജ് തേനാലി തുടങ്ങിയവർ സംസാരിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് വിധു പി നായർ , സിനിമാ- നാടക നടൻ , പ്രശാന്ത് ത്യക്കളത്തൂർ തുടങ്ങിയർ ക്ലാസ്സുകൾ നയിച്ചു. ബാലവേദി മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയായി മുഹമ്മദ് ഇസ്ഹാൻ, പ്രിസഡൻ്റ് ആയി സാറ മേരി ജോർജിനെയും , ജോയിൻ്റ് സെക്രട്ടറി ന്മാരായി ആബിൻ അനിൽആബിൻ അനിൽ ,മുഹമ്മദ് ഫൈസൽ , വൈസ് പ്രസിഡന്റ് സ്മാരായി ജോൺ ബേസിൽ , ബിറ്റണ് ആയവന ' ഇമ്രാൻ അൻഷാജും 13 അംഗ കമ്മിറ്റി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു
Comments
0 comment