
മൂവാറ്റുപുഴ നഗരസഭയിലെ 13-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ LDFസ്ഥാനാർത്ഥിയായി മത്സരിക്കുന്ന റീന ഷെരീഫിൻ്റെ വിജയത്തിനായിട്ടുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ 201 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. കിഴക്കേക്കര ശ്രീഭദ്രഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആർ മുരളിധരൻ ഉദ്ഘാടനം ചെയ്തു.അബ്ദുൾ റഹീമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എംഎൽഎമാരായ ജോണിനെല്ലൂർ, എൽദോ എബ്രഹാം,ജനതാദൾ മണ്ഡലം ഭാരവാഹിയായ അഡ്വ.എൽദോസ് കൊച്ചുപുരയ്ക്കൽ, ഇമ്മാനുവൽ പാലക്കുഴി, സിപിഐഎം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോർജ് , യു ആർ ബാബു, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.കൺവെൻഷനിൽ രൂപീകരിച്ച കമ്മിറ്റി രക്ഷാധികാരികളായി ഗോപി കോട്ടമുറിക്കൽ, പി എം ഇസ്മായിൽ, മുൻ എംഎൽഎമാരായ ജോണി നെല്ലൂർ എൽദോ എബ്രഹാം എന്നിവരെയുംചെയർമാനായി അഡ്വ. എൽദോസ് കൊച്ചുപുരയ്ക്കൽ, സെക്രട്ടറിയായി സജി ജോർജ് , ഖജാൻജിയായി പി ബി അജിത് കുമാർ അടക്കം 75 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.
Comments
0 comment