മൂവാറ്റുപുഴ:
നഗരസഭ- വയോമിത്രം പദ്ധതിയുടെ നേതൃത്വത്തിൽ മൌണ്ട് കാർമൽ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെൻ്റുമായി സഹകരിച്ച് നടത്തിയ സ്നേഹയാത്ര ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി മുനിസിപ്പൽ ചെയർമാൻ.പി വി അബ്ദുൽസലാം ഫ്ലാഗ് ഓഫ് ചെയ്തു.മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചത്. നഗരസഭാ പരിധിയിലുള്ള അമ്പതോളം വയോജനങ്ങൾ ആണ് യാത്രയിൽ പങ്കെടുത്തത്. 85 വയസ്സ് ഉള്ളവർ വരെ യാത്രയിൽ പങ്കെടുത്തു.വയോമിത്രം മെഡിക്കൽ ടീം,കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ളവർആണ് വയോജനങ്ങൾക്കൊപ്പം പങ്കെടുത്തത്.വേമ്പനാട് കായൽ,പാതിരാമണൽ ദ്വീപ് ,കുമരകം,കൈനഗിരി, ആലപ്പുഴ ബീച്ച്,തണ്ണീർ മുക്കംബണ്ട്,പുന്നമട കായൽ എന്നിവ സന്ദർശിച്ചു.പ്രോജക്ട് കോ-ഓർഡിനേറ്റർ വി.നിഖിൽ , വയോമിത്രം നേഴ്സ് ബെറ്റ്സി,നിതാ മോൾ, പൗലോസ് റ്റി.എ, സോഷ്യൽ വർക്ക് വിദ്യാർത്ഥികളായ അക്ഷയ,ആര്യ എന്നിവർ പങ്കെടുത്തു
Comments
0 comment