മൂവാറ്റുപുഴ:
മൂവാറ്റുപുഴ നഗരസഭയൂം വയോമിത്രം പദ്ധതിയുടെയും നേതൃത്വത്തിൽ സഹസ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ വിമാനയാത്ര സംഘടിപ്പിച്ചു.വിനോദയാത്രയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം 30 പേർ60 നൂം 80 നും ഇടയ്ക്ക് പ്രായമുള്ള മുതിർന്ന പൗരന്മാരായിരുന്നു ബാംഗ്ലൂരിലേക്കാണ് വിനോദയാത്ര സംഘടിപ്പിച്ചത്.അവിടെ ബോട്ടാണിക്കൽ ഗാർഡൻ, ബാംഗ്ലൂർ പാലസ്, വിധാൻ സൗധ എന്നിവിടങ്ങളിലാണ്സന്ദർശനം നടത്തിയത്. മൂവാറ്റുപുഴ നഗരസഭാ വെൽഫെയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മീരാ കൃഷ്ണൻ വിനോദയാത്ര തുടങ്ങുന്നതിന് മുൻപ് യാത്രയ്ക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. കേരള സാമൂഹ്യ സുരക്ഷാമിഷൻ കോഓർഡിനേറ്റർ നിഖിൽ വി, വയോമിത്രം പദ്ധതി സ്റ്റാഫ്നേഴ്സ് ബെറ്റ്സി ജോർജ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
Comments
0 comment