menu
മൂവാറ്റുപുഴ നഗരവികസന സ്തംഭനം: എൽ.ഡി.എഫ് പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
മൂവാറ്റുപുഴ നഗരവികസന സ്തംഭനം: എൽ.ഡി.എഫ് പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
258
views
മൂവാറ്റുപുഴ:

മൂവാറ്റുപുഴ നഗരത്തിലെ  റോഡ് നിർമ്മാണത്തിലെ തടസം കണ്ടെത്തി പരിഹരിയ്ക്കുന്നതിന് എൽഡിഎഫ് പ്രവർത്തകരും ഉദ്യോഗസ്ഥരും  തർക്ക സ്ഥലങ്ങൾ സന്ദർശിച്ചു.നഗരത്തിലെ  റോഡ് നിർമ്മാണത്തിലെ തടസം കണ്ടെത്തി പരിഹരിയ്ക്കുന്നതിന് എൽ.ഡി.എഫ് പ്രവർത്തകരും  കെആർഎഫ്ബി, റവന്യു വകുപ്പ്, ജല അതോറിറ്റി വകുപ്പ്, കോൺട്രാക്ടർ എന്നിവർക്കൊപ്പം ചേർന്ന് തർക്ക സ്ഥലങ്ങൾ സന്ദർശിച്ചു. നിലവിലുള്ള പ്രശ്നപരിഹാരത്തിന് വിവിധ വകുപ്പുദ്യോഗസ്ഥരുമായി ചേർന്ന് ചർച്ച നടത്തുവാൻ തീരുമാനമായി. ഇതുപ്രകാരം ഇന്ന്രാവിലെ 10.30 ന് ബിഎസ്എൻഎൽ മൂവാറ്റുപുഴ ഏരിയ മാനേജരുടെ ചേമ്പറിൽ യോഗം ചേരുമെന്ന് എൽഡിഎഫ് പ്രവർത്തകർഅറിയിച്ചു. കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ, വാട്ടർഅതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ, ലാന്റ് അക്വിസിഷൻ തഹസീൽദാർ, എൽഡിഎഫ് നേതാക്കളും യോഗത്തിൽ പങ്കെടുക്കും. മൂവാറ്റുപുഴ പി ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴംവരെയാണ് പ്രശ്ന സ്ഥലങ്ങൾ കണ്ടെത്തിയത്. ചില സ്വകാര്യസ്ഥാപന ഉടമകൾ, വ്യക്തികൾ എന്നിവരുടെ സ്ഥലങ്ങളിലെ തർക്കങ്ങൾ രമ്യമായി പരിഹരിയ്ക്കാൻ ഇടപെടുമെന്ന് അംഗങ്ങൾ പറഞ്ഞു. നഗര വികസനത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനവും ലക്ഷ്യമിടുന്നു. ബിഎസ്എൻഎൽ റോഡിൽ സ്ഥാപിച്ച കോപ്പർ കേബിളുകൾ പൂർണ്ണമായി നീക്കം ചെയ്യാത്തതിനാൽ വാട്ടർ അതാേറിറ്റി, കെഎസ്ഇബി,കെഎസ്ടിപി വകുപ്പുകളുടെ നവീകരണ നിർമ്മാണ ജോലികൾ പൂർത്തിയാക്കാനാകുന്നില്ല.കോപ്പർ ലൈൻ മാറ്റിഫൈബർകേബിളുകൾ സ്ഥാപിയ്ക്കുന്നതിന് കിഫ്ബി20 ലക്ഷം രൂപ ബിഎസ്എൻഎൽന് നൽകി. ചില സാങ്കേതികപ്രശനങ്ങൾ പറഞ്ഞ് കേബിളുകൾ മാറ്റാത്തത്  റോഡ്നിർമ്മാണത്തെ ബാധിച്ചു. ഇതേ തുടർന്നാണ് ഇന്ന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്.നഗര വികസന പദ്ധതിയുടെ നിർമ്മാണത്തിലെ അപാകം പരിഹരിക്കാൻ മാത്യുകുഴൽനാടൻ എംഎൽഎ  ജാഗ്രതയോടെ ഇടപെടാത്തതിനാലാണ് പദ്ധതി പൂർത്തിയാക്കാത്തതിന് കാരണമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.ബന്ധപ്പെട്ട എല്ലാ വകുപ്പുദ്യോഗസ്ഥരുമായി ചേർന്ന് ചർച്ച ചെയ്ത് പ്രശ്നപരിഹാരത്തിന് എംഎൽഎ ശ്രമിച്ചില്ലെന്നും അംഗങ്ങൾ ആരോപിച്ചു.എൽഡിഎഫ് നേതാക്കളായ മുൻ എംഎൽഎ ബാബു പോൾ,പി എം ഇസ്മയിൽ,  അനീഷ് എം മാത്യു, ജോളി പൊട്ടയ്ക്കൽ, സി കെ സോമൻ, എം എൻ മുരളി,കെ ജി അനിൽകുമാർ, പി ബി അജിത് കുമാർ, ഫെബിൻ പി മൂസ എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരുമാണ്  തർക്ക സ്ഥലങ്ങൾ സന്ദർശിച്ചത്

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations