
മൂവാറ്റുപുഴ:
വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കൻഡറിസ്കൂളിൽ ഈ മാസം 12, 13, 14, 15, 16 ദിവസങ്ങളിൽ നടക്കുന്ന മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാകലോത്സവത്തിൻ്റെ ലോഗോ പ്രകാശനം നടന്നു. വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി എബ്രഹാം ലോഗോ പ്രകാശനം നടത്തി. വൈസ്പ്രസിഡൻ്റ് മോൾ സി എൽദോസ് ,ആരോഗ്യവിദ്യാഭ്യാസ ചെയർപേഴ്സൺ ലിസിഎൽദോസ്, മാനേജ്മെൻ്റ് അംഗം ജോയി പി.ജോർജ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജീനു ഏലിയാസ്, സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു വർഗീസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ജമുന പി.പ്രഭു, പി.ടി.എ പ്രസിഡൻ്റ് സി.യു കുഞ്ഞുമോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments
0 comment