menu
മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം
മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം
165
views
മൂഹറ്റുപുഴ:

 ഫെബ്രുവരി 27 ന് നടക്കുന്ന എൽഎസ്എസ്, യുഎസ് എസ് സ്കോളർഷിപ്പ് പരീക്ഷയെ നേരിടുന്നതിന് കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴ ഉപജില്ലയിൽ സ്കോളർഷിപ്പ് പരിശീലനങ്ങൾക്ക് തുടക്കമായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെവി ബെന്നി പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ആനി ജോർജ് അധ്യക്ഷത വഹിച്ചു. എച്ച്എം  ഫോറം സെക്രട്ടറി എംകെ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപകരായ ദീപ എബി, ഡീന കെജി, ക്ലസ്റ്റർ കോഓർഡിനേറ്റർ. അഹല്യമോൾ എപി എന്നിവർ സംസാരിച്ചു. അധ്യാപകരായ കെഎം നൗഫൽ, അബീഷ മോൾ എന്നിവർ അധ്യാപകർക്കുള്ള പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. സ്കോളർഷിപ്പ് പരിശീലനങ്ങളുടെ ഭാഗമായി കുട്ടികൾക് ഓൺലൈൻ ക്ലാസുകൾ, രക്ഷാകർതൃ ബോധവൽക്കരണം, മാതൃകാ പരീക്ഷകൾ, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. ഉയർന്ന പഠന ലക്ഷ്യങ്ങളെ ലളിതമാക്കുന്നതിൻ്റെ ഭാഗമായി വിവിധ മൊഡ്യൂളുകൾ തയ്യാറാക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ വിഷയ ഗ്രൂപ്പുകളും രൂപീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി സ്കോളർഷിപ്പ് പരീക്ഷകളിൽ മൂവാറ്റുപുഴ ഉപജില്ല ജില്ലയിൽ ഒന്നാം സ്ഥാനത്തും  സംസ്ഥാന തലത്തിൽ മികച്ച പ്രകടനവും കാഴ്ച്ച വെച്ചിരുന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations