മൂവാറ്റുപുഴ ആറിനെ സംരക്ഷിക്കണമെന്ന് സിപിഐഎം കിഴക്കേക്കര ശ്രീഭദ്ര ആഡിറ്റോറിയത്തിൽ വച്ച് നടന്ന മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് ലോക്കൽ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ വ്യക്തമാക്കി.ത്രിവേണിസംഗമത്തിന്റെ നാടാണ് മൂവാറ്റുപുഴ.കോതയാർ, കാളിയാർ, തൊടുപുഴയാർ, സംഗമിച്ച് മൂവാറ്റുപുഴ ആറായി മാറുന്നു.ജനങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്നപുഴയാണിത്.ലക്ഷക്കണക്കിന് ജനങ്ങൾ കുടിവെള്ളത്തിന് ഈ പുഴയെ ആശ്രയിക്കുന്നു.മൂവാറ്റുപുഴ നഗരവാസികൾ മാത്രമല്ല ജില്ലയിലെ മിക്ക നഗരങ്ങളും പഞ്ചായത്തുകളും കുടിവെള്ളത്തിനും ജലസേചനത്തിനും മറ്റും ഈ നദിയെ ഉപയോഗിക്കുന്നു.ശബരിമല തീർത്ഥാടകരുടെ ഇടത്താവളമാണ് മൂവാറ്റുപുഴ. ത്രിവേണി സംഗമത്തെ നല്ലൊരു ടൂറിസ്റ്റു ഹബ്ബായി വളർത്തിയെടുക്കാൻ കഴിയുമെന്ന് സമ്മേളനത്തിൽ പറഞ്ഞു.ഈ സാഹചര്യത്തിൽ മൂവാറ്റുപുഴ ആറിനെ സംരക്ഷിക്കേണ്ടത് ഏവരുടേയും കടമയാണ്.മൂവാറ്റുപുഴ ആറിനെ മാലിന്യവിമുക്തമാക്കണമെന്നുംഓടകൾ വഴി വരുന്ന മലിനജലം പുഴയിൽ പതിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്നുംഉറവിടമാലിന്യ സംസ്ക്കരണവും കേന്ദ്രീകൃതമാലിന്യസംസ്ക്കരണവും ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ട്.ഓടകളിലേയ്ക്കും അതുവഴി പുഴയിലേയ്ക്കും മലിനജലം ഒഴുക്കുന്നവരെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിച്ചും,ആവശ്യമായ സ്ഥലങ്ങളിൽ എസ്.ടി.പി.സംവിധാനം ഏർപ്പെടുത്തിയും മലിനജലം ഒഴുക്കുന്നത് തടയുന്നതിനുള്ള സംവിധാനം ഉണ്ടാകണം. അതിന്റെ തുടക്കം കുറിച്ച് മൂവാറ്റുപുഴ നഗരസഭ വാർഡ് 16-ൽ മണ്ണാൻകടവ് തോടുമായിബന്ധപ്പെട്ട് ചില പ്രോജക്ടുകൾക്ക് രൂപം നൽകി പ്രവർത്തനങ്ങൾ നഗരസഭയിൽ നടന്നുവരുന്നു. ഈ പ്രവർത്തനങ്ങൾക്ക് സമ്മേളനം പൂർണ്ണപിന്തുണയുംനൽകി. മൂവാറ്റുപുഴയാറും, കിണറുകളും ശുദ്ധജലം കൊണ്ട് നിറയട്ടെയെന്നുംജലസേചനം വഴി നാട് ഹരിതാഭമാവട്ടെയെന്നും സമ്മേളനത്തിൽ സൂചിപ്പിച്ചു.
Comments
0 comment