menu
മൂവാറ്റുപുഴയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
മൂവാറ്റുപുഴയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
184
views
മൂവാറ്റുപുഴ:

മൂവാറ്റുപുഴ മാർക്കറ്റിനു സമീപം കാളചന്ത റോഡിൽ വിൽപ്പനക്കായി എത്തിച്ച ഒന്നരകിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് മേരംപൂർ അംജദ് ഷേക്ക് (47)നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.12 വർഷമായി മുവാറ്റുപുഴ മാർക്കറ്റിൽ താമസിച്ച്, സവാളമൊത്തവ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് പ്രതി.കഞ്ചാവ് കൊണ്ടുവന്ന സ്ഥലത്തെ കുറിച്ച് അന്വേഷണമാരംഭിച്ചു. പ്രതിയുമായി ഇടപെടലുകൾ നടത്തിയവരെ അന്വേഷണസംഘം നീരീക്ഷിച്ചു വരികയാണ്.  ക്രൈം സ്‌ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇൻസ്‌പെക്ടർ എസ് ജയകൃഷ്ണന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐമാരാ വിഷ്ണു രാജു,സി ജയകുമാർ, എം എം ഉബൈസ്, സീനിയർ സി പി ഓമാരായ  സി.കെ മീരാൻ, ബിബിൽ മോഹൻ, കെ.എ അനസ്, ഷാൻ മുഹമ്മദ്‌, സിപിഓ ഫൈസൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations