മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നിന്ന് തെങ്കാശിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. വർഷങ്ങളായി ജോലി സംബന്ധമായി മൂവാറ്റുപുഴയിൽ സ്ഥിരതാമസക്കാരായ തെങ്കാശിക്കാർക്ക്
മൂവാറ്റുപുഴയിൽ നിന്ന് തെങ്കാശിയിലേക്ക് അടിയന്തിരമായി ബസ് സർവീസ് അനുവദിച്ച് നൽകണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ തമിഴ് സംഘം കേരള കോൺഗ്രസ് ബി നിയോജകമണ്ഡലം കമ്മിറ്റിക്ക് നിവേദനം നൽകി. നിവേദനത്തിലെ ആവശ്യങ്ങളുടെ പ്രാധാന്യങ്ങൾ ചൂണ്ടികാട്ടികൊണ്ട് മണ്ഡലം പ്രസിഡൻ്റ് കെ.കെ അനിൽകുമാർ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് രേഖകൾ കൈമാറി.
Comments
0 comment