മുസ്ലിം ലീഗ് നിയോജക മണ്ഡലം നേതൃ യോഗത്തിൽ തീരുമാനം.
പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് ചർച്ചചെയ്യാൻ വിളിച്ച് ചേർത്ത അടിയന്തിര നേതൃയോഗത്തിലാണ് തീരുമാനം. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥി
മുസ്ലിം ലീഗിലെ
എം എസ് അലി പരാചയപ്പെട്ടതിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്നും യോഗം വിലയിരുത്തി. ഈ വിഷയത്തിൽ പരിഹാരമുണ്ടാകണമെന്നും , അത് വരെ കോൺഗ്രസുമായും യു ഡി എഫുമായും സഹകരിച്ച് പ്രവർത്തിക്കേണ്ടതില്ലെന്നും നിയോജക മണ്ഡലം നേതൃയോഗത്തിൽ തീരുമാനമെടുത്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കെ എം അബ്ദുൽമജീദ്, പി എം അമീറലി,മണ്ഡലം സെക്രട്ടറി ഒ.എം.സുബൈർ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ മുഴുവൻ മണ്ഡലം ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.
അധികാര രാഷ്ട്രീയവും, പണവും ഉപയോഗിച്ചും , വിജിലൻസ് അന്വേഷണം നേരിടുന്ന ബാങ്ക് പ്രസിഡന്റിനെ ഉപയോഗിച്ച് സി.പി.എം. കുതിരക്കച്ചവടം നടത്തിയാണ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയതെന്നും യോഗം ആരോപിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആറംഗ അന്വേഷണ സമിതിയെ യോഗം ചുമതലപ്പെടുത്തി.
Comments
0 comment