മുവാറ്റുപുഴ :വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി കെ.പി. എബ്രഹാമിനെ തിരഞ്ഞെടുത്തു.കോൺഗ്രസിലെ ധാരണ അനുസരിച്ച് രണ്ട് വർഷം പൂർത്തിയായ ബിനോ കെ ചെറിയാൻ ജൂൺ മുപ്പതിന് രാജി വെച്ചിരുന്നു.
പി ഡബ്ലു ഡി. എ എക്സി. ജൂലിൻ ജോസ് വരണാധികാരി ആയ ചടങ്ങിൽ യുഡിഎഫിന് ഏഴും എൽഡിഎഫിന് നാല് വോട്ടും ലഭിച്ചു, സിപിഎമ്മിലെ പി.പി മത്തായി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു,ബി.ജെ പി അംഗം വിട്ടു നിന്നു, വൈസ് പ്രസിഡന്റ് മോൾസി എൽദോസ്, പ്രതിനിധികളായ ജോളിമോൻ , ബിനോ കെ ചെറിയാൻ, ലിസി എൽദോസ്, ദിഷ ബേസിൽ, രജിതസുധാകരൻ എന്നിവരും പ്രവർത്തകരായ കെ. എം സലിം, സാബു ജോൺ, കെ.ഒ. ജോർജ്, എബി പൊങ്ങണത്തിൽ, ജോർജ് മാത്യു, കെ.എം മാത്തുകുട്ടി, സന്തോഷ് പി ഇ , അജി പി.എസ് , വി.വി. ജോസ്, ജിജോ പാപ്പാലിൽ, ആൽബിൻ യാക്കോബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Comments
0 comment