മുവാറ്റു പുഴ: ഗാന്ധിജയന്തി ദിനത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ കോംപ്ലക്സിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കായി സബൈൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ രക്ത പരിശോധനയും സ്കാനിങ് ഉൾപ്പെടെയുള്ള രോഗനിർണയ ക്യാമ്പും നടത്തി.
മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം ബൈജു ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർക്ക് ആശുപത്രി നൽകുന്ന പ്രവില്ലേജ് കാർഡിൻ്റെ വിതരണോദ്ഘാടനവും ഡിവൈഎസ്പി നിർവ്വഹിച്ചു. ഇൻസ്പെക്ടർ ബേസിൽ തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സബൈൻ ഹോസ്പിറ്റൽ സി ഇ ഒ പ്രവീൺ കുമാർ അർജുൻ മുഖ്യപ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർ വിഷ്ണു രാജു, സ്റ്റേഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ സിബി അച്യുതൻ, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു
Comments
0 comment