
മുവാറ്റുപുഴ മേഖലയിലെ പാലിയേറ്റീവ് പ്രവർത്തനത്തിൽ തണൽ നടത്തുന്ന സേവനങ്ങൾ ഒരു പുണ്യ പ്രവർത്തിയായി മനസ്സിലാക്കുന്നു എന്നും മാതൃകാപരമായ തണലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കിടപ്പ് രോഗികൾക്ക് തണലാകട്ടെ എന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി എം. അസീസ് പറഞ്ഞു. തണൽ ട്രസ്റ്റ് അംഗം പി. എ. മുഹമ്മദ് അസ്‌ലം ആദ്യക്ഷത വഹിച്ചു. മുഖ്യ അധിതികളായി പി എം. അബ്ദുൽ സലാം (മുവാറ്റുപുഴ മുനിസിപ്പൽ ആരോഗ്യ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ ), സുബൈർ. കെ. കെ. (മുവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ), എൻ. അരുൺ (എ. ഐ. വൈ. എഫ്. സംസ്ഥാന പ്രസിഡണ്ട് ), dr:ഷാജി പോൾ (എൻ. എസ്. എസ്.കോ. ഓർഡിനേറ്റർ. പെഴക്കാപ്പിള്ളി govt : ഹയർ സെക്കന്ററി സ്കൂൾ ), നാസർ ഹമീദ് (തണൽ സെക്രട്ടറി ), അബ്ദുൽ സലാം തണ്ടിയേക്കൽ,അൻവർ. ടി. യു, ഷിയാസ്. തുടങ്ങിയവർ സംബന്ധിച്ചു... ബാവ കളപ്പുര, ബഷീർ കുഴിപ്പനം, അബ്ദുൽ ഖാദർ പെരുമാക്കുടി, മുഹ് ലിസ് അലി,ഷാൻ (കമ്മ്യൂണിറ്റി നഴ്സ് ), ബിന്ദു (കമ്മ്യൂണിറ്റി നഴ്സ് ), ലൈല സാദിഖ്, സഫിയ അലികുഞ്, ജമീല ആലികുട്ടി, ഷൈല മീരാൻ, dr റൈഹാൻ,പെഴക്കാപ്പിള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ്. വാലന്റിയേഴ്‌സ് തുടങ്ങിയവർ സ്പെഷ്യൽ ഹോം കെയറിന് നേതൃത്വം നൽകി... കിടപ്പു രോഗികൾക്ക് നൽകുന്നതിന് വേണ്ടി പായിപ്ര കവലയിലുള്ള വ്യാപാരി സുഹൃത്തുക്കൾ ഫ്രൂട്സും മധുര പലഹാരങ്ങളും നൽകി സഹകരിച്ചു
Comments
0 comment