menu
മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു
മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു
0
521
views
മുവാറ്റുപുഴ: മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീർ ആണ് കൊല്ലപ്പെട്ടത്

സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് സിംലയുടെ കഴുത്തിലും പുറത്തും പ്രതി കുത്തിയത്.

ജനറൽ ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ ആണ് സംഭവം. സിംനയുടെ പിതാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിനെ കാണാനായി ആശുപത്രിയിൽ എത്തിയതായിരുന്നു സിംന. കൊല്ലപ്പെട്ട സിംനയും പ്രതിയും തമ്മിൽ മുൻപരിചയം ഉണ്ടെന്നാണ് വിവരം.

കൊല്ലപ്പെട്ട സിംന വിവാഹിതയും മൂന്നു കുട്ടികളുടെ മാതാവുമാണ്.

പ്രതി ഷാഹുല്‍ അലിയും വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്. 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations