
മൂവാറ്റുപുഴ നഗരത്തെ മയക്കുമരുന്ന് മാഫിയഹബ്ബ് ആക്കാൻ അനുവദിക്കില്ലെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ. അരുൺ പറഞ്ഞു.മൂവാറ്റുപുഴ നഗരം മയക്കുമരുന്ന് ലഹരിമാഫിയാ സംഘങ്ങളുടെ സ്വൈര്യവിഹാരകേന്ദ്രമായി മാറുന്ന സ്ഥിതിയാണ്നിലവിലുള്ളത്.നാട്ടിൽ നിരവധി ചെറുപ്പക്കാരുൾപ്പടെ ഇവരുടെ ക്യാരിയേഴ്സ് ആവുകയും മയക്കുമരുന്നിന് അടിമയാകുകയുമാണ്.ഇവിടത്തെ മയക്കുമരുന്ന് ലഹരി മാഫിയ സംഘത്തെ അമർച്ച ചെയ്യുവാൻ എക്സൈസ് പൊലീസ് സംവിധാനം സംയുക്തമായി ശക്തമായ പ്രവർത്തനം നടത്തണമെന്നും,എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും സജീവമായ ഇടപെടൽ നടത്തണമെന്നും എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് കൊണ്ട് എ.ഐ വൈ എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ. അരുൺ പറഞ്ഞു.എ.ഐ വൈ എഫ് മണ്ഡലം പ്രസിഡൻ്റ് സൈജൽ പാലിയത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽസി.പി ഐ ജില്ലാ എക്സി. അംഗം കെ എ നവാസ് , എ.ഐ എസ് എഫ് ജില്ലാസെക്രട്ടറിഗോവിന്ദ് എസ്. കുന്നും പുറത്ത് , അഡ്വ. അജിത് എൽ.എ , പോൾ പുമറ്റം , കെ.പിഅലിക്കുഞ്ഞ് , ഫൗസിയ അലി,അൻഷാജ് തേനാലി തുടങ്ങിയവർ സംസാരിച്ചു
Comments
0 comment