മുവാറ്റുപുഴ: കല്ലൂർക്കാട്: നാനൂറ് കിലോ റബർഷീറ്റും, ഒട്ടുപാലും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഏനാനല്ലൂർ കുഴുമ്പിത്താഴം പൂനാട്ട് വീട്ടിൽ അഡോൺ വിൻസൻറ് (25), അടൂപ്പറമ്പ് ഇടക്കല്ലിൽ വീട്ടിൽ സാവന്ത് ജയിൻ (25) എന്നിവരെയാണ് കല്ലൂർക്കാട് പോലീസ് പിടികൂടിയത്
. കുഴുമ്പിത്താഴം ചാക്കോച്ചന്‍റെ വീട്ടിൽ നിന്നാണ് മോഷണം നടത്തിയത്. ഒരു മാസം മുമ്പായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായവർ നിരവധി മോഷണക്കേസിൽ ഉൾപ്പെട്ടവരാണ്. ഡി.വൈ.എസ്.പി എ.ജെ.തോമസിന്‍റെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ രവി സന്തോഷ്, സബ് ഇൻസ്പെക്ടർമാരായ ജോയി മത്തായി, എഡിസൻ മാത്യു, എ.എസ്.ഐ ഗിരീഷ് കുമാർ, സീനിയർ സിപിഒ നൗഷാദ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു
Comments
0 comment