menu
നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ ആവണി ശ്രീധരനെ അനുമോദിച്ചു.
നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ ആവണി ശ്രീധരനെ അനുമോദിച്ചു.
0
198
views
കോതമംഗലം: കവളങ്ങാട്: എസ്എഫ്ഐ വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംജി സർവകലാശാല കലോത്സവത്തിൽ നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ ആവണി ശ്രീധരനെ അനുമോദിച്ചു. ആന്റണി ജോൺ എംഎൽഎ ഉപഹാരം നൽകി.

 പുന്നേക്കാട് വീട്ടിൽ ശ്രീധരന്റെയും സുധാ ശ്രീധരന്റെയും മകളാണ്. കോതമംഗലം എംഎ കോളേജിൽ ബി എ എക്കണോമിക്സ് മൂന്നാം വർഷ വിദ്യാർഥിനിയാണ്. സഹോദരൻ ആരോമൽ. വാരപ്പെട്ടിയിലെ  നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസിലെ അഞ്ജലി സുനിൽ ആര്‍എല്‍വിയുടെ ശിഷ്യയാണ്. ചടങ്ങിൽ സിപിഐ എം ലോക്കൽ സെക്രട്ടറി എംപി വർഗീസ്, ലോക്കൽ കമ്മിറ്റിയംഗം ഇ എം നിയാസ്, കെ എസ്‌ അനന്തു, മാത്യു കെ ഐസക്, അതുൽ സജീവ് എന്നിവർ സംസാരിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations