രാവിലെ 7 ന് ഇടുക്കി മണ്ഡലത്തിലെ ഗ്രാമപ്രദേശമായ മുത്തിയുരണ്ടയാറില്‍ നിന്നായിരുന്നു പര്യടനത്തിന്‍റെ തുടക്കം. തുടര്‍ന്ന് കുളമാവ്, നാടുകാണി, കരിപ്പിലങ്ങാട്, കുരുതിക്കളം, അശോക, എകെജിപ്പടി, മൂലമറ്റം, കെഎസ്ആര്‍ടിസി, ഇലപ്പള്ളി, എടാട്, പുത്തേട്, കൂവപ്പള്ളി, ആശുപത്രിപ്പടി, കാഞ്ഞാര്‍, മുസ്ലിംപള്ളിക്കവല, ബാങ്ക്ജംഗ്ഷന്‍, കുടയത്തൂര്‍, കോളപ്ര എന്നിവിടങ്ങളില്‍ പര്യടനം നടത്തി തൊടുപുഴ മണ്ഡലത്തിലേക്ക് പ്രവേശിച്ചു. പൂമാലയില്‍ നിന്ന് ആരംഭിച്ച് പന്നിമറ്റം, ഇളംദേശം, കലയന്താനി, ആലക്കോട്, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, പടിഞ്ഞാറേ കോടിക്കുളം എന്നീ പ്രദേശങ്ങളിലൂടെയാണ് പര്യടനം പൂര്‍ത്തിയാക്കിയത്. പര്യടനത്തിന് ശേഷം വൈകിട്ട് വട്ടമറ്റം, പാറക്കടവ്, കോലാനി, മുട്ടം, നാളിയാനി എന്നിവിടങ്ങളില്‍ നടന്ന നാട്ടുകൂട്ട ചര്‍ച്ചയിലും ജോയ്സ് ജോര്‍ജ്ജ് പങ്കെടുത്തു.
ജോയ്സ് ജോര്‍ജ്ജ് ഇന്ന് വിവിധ നാട്ടുകൂട്ട ചര്‍ച്ചകളില്‍ പങ്കെടുക്കും, നാളെ ദേവികുളം മണ്ഡലത്തില്‍
ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് ബുധനാഴ്ച കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ നടക്കുന്ന വിവിധ കുടുംബ യോഗങ്ങളില്‍ പങ്കെടുക്കും. നാളെ ദേവികുളം മണ്ഡലത്തിലാണ് പര്യടനം.
Comments
0 comment