കോതമംഗലം : സംസ്ഥാന സർക്കാരിൻ്റെ "മനസ്സോടിത്തിരി മണ്ണ് " എന്ന ക്യാമ്പയിൻ്റെ ഭാഗമായി പ്രവാസി വ്യവസായിയും നെല്ലിക്കുഴി സ്വദേശിയുമായ സമീർ പൂക്കുഴി വാങ്ങി നൽകിയ 42 സെൻ്റ് സ്ഥലത്ത് ഭവനഭൂരഹിതരായ 42 കുടുംബങ്ങൾക്കായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പണി കഴിപ്പിക്കുന്ന ഫ്ളാറ്റ് സമുച്ചയ നിർമ്മാണത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ
നിർവ്വഹിച്ചു.
നിർവ്വഹിച്ചു.
പ്രസിഡൻ്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശോഭ വിനയൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മൃദുല ജനാർദ്ദനൻ, എൻ.ബി.ജമാൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സീന എൽദോസ് ,ബീന ബാലചന്ദ്രൻ ,സിന്ധു പ്രവീൺ, അസി.എഞ്ചിനീയർ ഹരി പ്രിയ, നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ സർവ്വീസ് സഹകരണ സൊസൈറ്റി പ്രതിനിധി നിധിൻ, പി.കെ.രാജേഷ്, കെ.കെ.ജയകുമാർ, നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു
Comments
0 comment