ജമാൽ മുപ്പത്തടം: നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ വഴി 'യുള്ള കള്ളക്കടത്ത് വീണ്ടും രണ്ട് കൊറിയറുകളിൽ നിന്നായി 410ഗ്രാം സ്വർണമാണ് കസ്‌റ്റംസ് പിടികൂടിയത്.റാസൽഖൈമയിൽ നിന്നും ഗുഡ് കെയർ കൊറിയർ ഏജൻസി വഴിയെത്തിയ കൊറിയ റിനകത്താണ് ആദ്യ സ്വർണം ഒളിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തിയത്.
അലുമിനിയം ഫോയിൽ റോളിനകത്താണ്200 ഗ്രാം സ്വർണം പൊടിരൂപത്തിൽ ഒളിപ്പിച്ചിരുന്നത്. മലപ്പും സ്വദേശിനി ബുഷറ യ്ക്കുവേണ്ടിയാണ് കൊറിയ റെത്തിയത്.
ഫ്ളാസ്ക് ,ഉപയോഗിച്ച വസ്ത്രങ്ങൾ, മിൽക്ക് പൗഡർ തുടങ്ങിയവയുടെ മറവിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്
ഷാലിമാർ കൊറിയർ ഏജൻസി വഴി ദുബൈയിൽ നിന്നും അബൂബക്കർ എന്നയാൾ മലപ്പുറം സ്വദേശിനി സജിനയ്ക്കയച്ച കൊറിയറിലാണ് 210 ഗ്രാം സ്വർണം കണ്ടെത്തിയത്. സജീനയുടെ പേരിലെത്തിയ കൊറിയ റിൽ നിന്നും ഇതിനുമുമ്പും സ്വർണം പിടികൂടിയിരുന്നു.
ഈ മാസം ഇത് നാലാം തവണയാണ് കാർഗോ വഴി സ്വർണക്കടത്ത് പിടികൂടുന്നത്
Comments
0 comment