
അതേസമയം ഇന്നലെ രാവിലെയോടെ ക്യാമ്പിന്റെ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചു. ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചെത്തുന്ന ഹാജിമാർക്കായുള്ള സംസം വെള്ളം ഇതിനകം ക്യാമ്പിൽ എത്തിക്കഴിഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി യാത്ര തിരിച്ച് വിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചെത്തുന്നഎല്ലാ തീർത്ഥാടകർക്കും അഞ്ച് ലിറ്റർ സംസം വെള്ളം വീതം നൽകും . മുൻ വർഷങ്ങളിൽ ഹജ്ജ് കഴിഞ്ഞ് മക്കയിൽ നിന്നു തിരികെ പോരുന്നവർക്ക് സംസം വെള്ളം സ്വന്തം നിലയിൽ കൊണ്ടുവരാമായിരുന്നു. ഇപ്പോൾ അങ്ങിനെ കൊണ്ടു വരുന്നത് ശിക്ഷാർഹമാണ്.
അതിനിടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നെടുമ്പാശ്ശേരിയിൽ നിന്നും നാളെ .(21-6- 2623 ബുധൻ) 11.30 നുള്ള സൗദി എയർലൈൻസ് വിമാനത്തിൽ 413 ഹാജിമാരാണ് യാത്ര തിരിക്കുക. ഇതിൽ 229 പുരുഷന്മാരും 184 വനിതകളുമാണുള്ളത്. ഈ ഹാജിമാരിൽ കേരളത്തിൽ നിന്നുള്ള 383 യാത്രക്കാർക്കു പുറമെ തമിഴ് നാട്ടിൽ നിന്ന് 28 പേരും ഹരിയാനയിൽ നിന്നുള്ള രണ്ട് പേരുമുണ്ട്.
നാളെ (ബുധൻ) യാത്ര തിരിക്കേണ്ട ഹാജി മാർ ഇന്ന് ഉച്ചയോടെ ക്യാമ്പിലെത്തിച്ചേരും.
Comments
0 comment