
നഗരസഭയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഫോർട്ട്കൊച്ചി കൽവത്തി അനീഷ് (38) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ കബളിപ്പിച്ചത്
എടവനക്കാട് സ്വദേശിയ്ക്ക് കൊച്ചി നഗരസഭയിൽ കണ്ടിജന്റ് സൂപ്പർവൈസറായി ജോലി നൽകാമെന്ന് പറഞ്ഞ് 60000 രൂപയാണ് കൈപ്പറ്റിയത്. കബളിക്കപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ മേയർക്ക് പരാതി നൽകി. പരാതി പോലീസിന് കൈമാറിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്ന. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാലക്കാട് മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ചയാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എൽ.യേശുദാസ്, എസ് ഐമാരായ വന്ദന കൃഷ്ണൻ, സി.ആർ.രഞ്ജു മോൾ, എ എസ് ഐ റ്റി.എസ്.ഗിരീഷ്, സി.പി.ഒ മാരായ ആന്റെണി ഫ്രെഡി, ഒ.ബി.സിമിൽ എന്നിവരാണ് ഉണ്ടായിരുന്നത്.
Comments
0 comment