കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു
3.5 മീറ്റർ ഉയരത്തിലും 3 മീറ്റർ വീതിയിലും ഇരു വശങ്ങളിലേക്ക് 1.5 മീറ്റർ അകലത്തിൽ ഹാങ്ങിങ് ഫെൻസിങ് ഇടുന്ന നിലയിലാണ് പ്രവർത്തി . ഏറ്റവും ആധുനിക രീതിയിലുള്ള ഫെൻസിങ്ങാണ് സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് മുന്നോടിയായി ചെമ്പൻ കുഴിയിൽ പ്രദേശവാസികൾ പങ്കെടുത്തുകൊണ്ടുള്ള ജനകീയ സദസ്സ് സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ സദസ്സ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹരീഷ് രാജൻ,സൈജന്റ് ചാക്കോ, നേര്യമംഗലം റെയിഞ്ച് ഓഫീസർ ഷഹനാസ് കെ എഫ് എന്നിവർ സംസാരിച്ചു.ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തീകരിക്കാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.
Comments
0 comment