മുവാറ്റുപുഴ: '18 കേരള ബറ്റാലിയൻ എൻ സി സി യുടെ കീഴിൽ നിർമല ഹയർ സെക്കൻഡറി എൻസിസി യൂണിറ്റ് പരിസ്ഥിതി ദിനാഘോഷം ഡോക്ടർ ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു
പുനീത് സാഗർ അഭിയാൻ പ്രകാരം പുഴയോരവും പൂന്തോട്ടവും എൻസിസി കേഡറ്റ് ശുചീകരിച്ചു സ്കൂൾ പ്രിൻസിപ്പൽ സന്ദേശം നൽകി വൃക്ഷത്തൈ നടുകയും ചെയ്തു .തുടർന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ എല്ലാ എൻസിസിനും കേഡറ്റ്സിനും വൃക്ഷത്തൈകൾ നൽകി. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ രചന നടത്തി. പ്രസ്തുത യോഗത്തിൽ എ എൻ ഒ ജോബി ജോർജ് വൈസ് പ്രിൻസിപ്പൽ ബാബു മുരിക്കൻ പങ്കെടുത്തു.
Comments
0 comment