
മുവാറ്റുപുഴ ആവോലി പഞ്ചായത്തിലെ ആനിക്കാട് കാട്ടുകണ്ടം ജംഗ്ഷനിലുള്ള കോസ്റ്റൽ ഇന്ത്യ ഏജൻസീസ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 282 കിലോ പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പർ പ്ലേറ്റുകൾ', 8 .700 കിലോ പ്ലാസ്റ്റിക്ക് കപ്പുകൾ ,11. 500 കിലോ പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പർ ഗ്ലാസുകൾ, അടക്കം 302 കിലോ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിൽ സമീപത്തുള്ള പഞ്ചായത്തുകളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എൻഫോഴ്സ്മെൻ്റ് ലീഡർ അജിത്കുമാർ, സി.കെ.മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിനു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Comments
0 comment