
പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിക്കുന്നതും റോഡിൽ റേസിംഗ് ട്രാക്കിലേപ്പോലെ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും പതിവ് പ്രവണതയായി മാറിയിട്ടുണ്ട്. അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം വിലയിരുത്തി. മോട്ടോര്‍ വാഹനവകുപ്പ് മഫ്തിയില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട് എന്നും വരുംദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. പോലീസിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും.
സീബ്രാ ലൈനുകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്ക് മുമ്പില്‍ അടിയന്തരമായി അവ സ്ഥാപിക്കാനുള്ള നടപടിയെടുക്കണം. ആവശ്യമായ ഇടങ്ങളില്‍
ഹോം ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ പി.വി ശ്രീനിജിന്‍, ആന്റണി ജോണ്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments
0 comment