കോതമംഗലം: നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. ഇരമല്ലൂർ നെല്ലിക്കുഴി ഇടനാടു ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോതമംഗലം കറുകടം മറ്റത്തിൽ വീട്ടിൽ മിഥുൻ ലാൽ (20) നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി ഐ ജി ഡോ.എ.ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജനുവരിയിൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 59 പേരെ നാട് കടത്തി. 81 പേരെ ജയിലിലടച്ചു.
Comments
0 comment