കോതമംഗലം :നങ്ങേലിൽ ഗോപാലൻ വൈദ്യൻ നൂറാമത് ജന്മദിന ആഘോഷവും, അനുസ്മരണ സമ്മേളനവും, ജനശ്രേഷ്ഠ പുരസ്കാരവും നടന്നു.ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ വിജയൻ നങ്ങേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
ജനശ്രേഷ്ഠ പുരസ്കാരം മുൻമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന പി പി തങ്കച്ചന് സമർപ്പിച്ചു. ചടങ്ങിൽ മുൻ എം എൽ എ സാജു പോൾ,ഫൗണ്ടേഷൻ സെക്രട്ടറി ഡോ വിജിത് വി നങ്ങേലിൽ, ആർ എം രാമചന്ദ്രൻ, തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റൽ എം ഡി ഡോ ജോസഫ് സ്റ്റീഫൻ, അഡ്വ. എൻ സി മോഹനൻ, ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഡോ ജയ വിജയൻ എന്നിവർ സംബന്ധിച്ചു. ഉത്രാടനാളിലെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് പിറന്നാൾ സദ്യയും സംഘടിപ്പിച്ചു.
Comments
0 comment