കൂത്താട്ടുകുളം: ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ജയസൂര്യ അപമാനിച്ചെന്ന കേസിൽ തൊടുപുഴ പൊലീസ് പരാതിക്കാരിക്കൊപ്പം ഇടയാർ എംപിഐയിൽ തെളിവെടുപ്പ് നടത്തി. വ്യാഴം ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് പോലീസ് സംഘം ഇടയാർ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിൽ എത്തിയത്.
പിഗ്‌മാൻ സിനിമയ്ക്കിടെ നടിക്ക് നേരെ അതിക്രമം ഉണ്ടായതായാണ് പരാതി. 2013 ൽ എംപി ഐയിലാണ് സിനിമയുടെ ചില സീനുകളുടെ ചിത്രീകരിച്ചത്.
രണ്ടര മണിക്കൂർ സമയത്തെ പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ മടങ്ങി.തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു.
വെളിയന്നൂർ സ്വദേശി അവിര റെബേക്ക സംവിധാനം ചെയ്ത പിഗ്‌മാനിൽ. ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്
Comments
0 comment