കോതമംഗലം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോതമംഗലം അസംബ്ലി മണ്ഡല നവ കേരള സദസ്സ് വിജയകരമായ സംഘാടനത്തിന് , പിണ്ടിമന പിഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണ യോഗം പഞ്ചായത്ത് ഹാളിൽ നടന്നു . ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു
. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയാർ അധ്യക്ഷത വഹിച്ചു .നഗരസഭ ചെയർമാൻ കെ കെ ടോമി പദ്ധതി വിശദീകരിച്ചു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ് ,ഗ്രാമ പഞ്ചായത്തംഗങ്ങളായ സിജി ആന്റണി, ലാലി ജോയി , പഞ്ചായത്ത് മുൻ പ്രസിഡന്റ് എം എം ജോസഫ് ,ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ എ.വി രാജേഷ് , പഞ്ചായത്ത് മുൻ മെമ്പർ ബിജു പി നായർ ,താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി എം മുഹമ്മദാലി ,മുജീബ് മാസ്റ്റർ ,ഡോ .അഭിലാഷ് ഉണ്ണി കൃഷ്ണൻ ,സി എം ഷൈല ,കെ എ മനോജ് ,ജെ ജയകുമാർ ,കെ പി സുനിൽ കുമാർ ,എന്നിവർ പ്രസംഗിച്ചു . ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ്എം അലിയാർ ചെയർമാനായും ,പഞ്ചായത്ത് സെക്രട്ടറി കെ എ മനോജ് കൺവീനറായും 101 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു .
Comments
0 comment