തിങ്കളാഴ്ച്ച ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ക്രൈം കോൺഫ്രൻസിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയാണ് പ്രഖ്യാപിച്ചത്. അഞ്ച് സബ് ഡിവിഷനിലും മികച്ച പ്രകടനം കാഴ്ചവച്ച പോലീസുദ്യോഗസ്ഥരേയും തിരഞ്ഞെടുത്തു. മുനമ്പം സബ് ഡിവിഷനിൽ ഞാറയ്ക്കൽ എസ്.എച്ച്.ഒ എ.എൽ.യേശുദാസിനെ മികച്ച ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തു. സ്റ്റേഷനിൽ പരിധിയിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് പുരസ്ക്കാരം.
മുന്നൂറ്റിപ്പത്ത് വാറണ്ടുകൾ എക്സിക്യൂട്ട് ചെയ്തതിന് ചെങ്ങമനാട് എസ്.എച്ച്.ഒ സോണി മത്തായിയെ ആലുവ സബ് ഡിവിഷനിലെ മികച്ച ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തു. പോത്താനിക്കാട് 20 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പോത്താനിക്കാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റോജി ജോർജ് ആണ് മൂവാറ്റുപുഴ സബ് ഡിവിഷനിലെ മികച്ച ഉദ്യോഗസ്ഥൻ. പെരുമ്പാവൂർ സബ് ഡിവിഷനിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ പി.എ.അബ്ദുൾ മനാഫ്, കുന്നത്തു നാട് സ്റ്റേഷനിലെ ടി.എ അഫ്സൽ എന്നിവരെ തിരഞ്ഞെടുത്തു. നിരവധി മോഷണക്കേസുകളിൽ പ്രതികളെ പിടികൂടിയതിലും, പതിനഞ്ചു ദിവസം പ്രായമായ കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികളെ കണ്ടെത്തിയതിലും പ്രകടിപ്പിച്ച മികവിനാണ് മനാഫിനെ തിരഞ്ഞെടുത്തത്. സ്റ്റേഷൻ റിപ്പോർട്ടടക്കമുള്ള കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിനാണ് അഫ്സലിന് അംഗീകാരം ലഭിച്ചത്. പുത്തൻകുരിശിൽ എ.ടി.എം കുത്തിത്തുറന്ന കേസിലെ പ്രതിയെ സാഹസീകമായ പിടികൂടിയതിന് പുത്തൻകുരിശ് സ്‌റ്റേഷനിലെ എ.എസ്.ഐ.ബിജു ജോൺ അംഗീകാരത്തിന് അർഹനായി.റൂറൽ ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥർക്ക് എല്ലാ മാസവും ജി.എസ്.ഇ യും അഭിനന്ദനക്കത്തും ജില്ലാ പോലീസ് മേധാവി നൽകും.
Comments
0 comment