മുവാറ്റുപുഴ : ത്യക്കളത്തൂർ നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും, വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. ത്യക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന യോഗം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു
. എസ്എസ്എൽസി പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണം എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ. അരുൺ നിർവഹിച്ചു. പഠനോപകരണ വിതരണം എഐവൈഎഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ബേസിൽ ജോൺ നിർവഹിച്ചു. ദിനേശ് കെ.എസ്, സനുവേണുഗോപാൽ, എം.റ്റി. എൽദോസ്, ജിനേഷ് ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു
Comments
0 comment