കോതമംഗലം:ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോതമംഗലം പീസ് വാലിയിൽ ഭിന്നശേഷിക്കാർക്കുള്ള വോട്ടിംഗ് ബോധവത്കരണ പരിപാടി
സംഘടിപ്പിച്ചു.
സംഘടിപ്പിച്ചു.
വീൽചെയറിലും ഇലക് ട്രിക് സ്കൂട്ടറിലും സഞ്ചരിക്കാൻ കഴിയുന്ന നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര പരിപാടി ഉദ്ഘാടനം ചെയ്തു.
മുഴുവൻ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം തിരഞ്ഞെടുപ്പിൽ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാർക്കായി പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും പോസ്റ്റൽ ബാലറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങളും അദ്ദേഹം പരിചയപ്പെടുത്തി.
പീസ് വാലി വൈസ് ചെയർമാൻ രാജീവ് പള്ളുരുത്തി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്വീപ് കോ-ഓഡിനേറ്റ ർമാരായ കെ ജി വിനോജ്, സി രശ്മി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Comments
0 comment