ഇന്ത്യയിൽ അന്തമാൻ & നിക്കോബാർ ദ്വീപിലടക്കം 11 സംസ്ഥാനങ്ങളിൽ ജില്ലാ, സെൻട്രൽ ,ഏരിയ എന്നിങ്ങനെ നൂറോളം വരുന്ന കമ്മിറ്റികളായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പോഷക സംഘടനയാണ് ആൾ ഇന്ത്യാ കെ എം സി സി.
അഞ്ച് സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന കെ എം സി സി ഘടകങ്ങളെ ഏകോപിച്ച് കൊണ്ട് തുടക്കം കുറിച്ച ഈ കമ്മിറ്റി ഇന്ന് 11 സംസ്ഥാനങ്ങളിൽ
ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനങ്ങളാണ് കാഴ്ച്ചവെച്ച് കൊണ്ടിരിക്കുന്നത്.
സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണവും ദേശീയ കൗൺസിൽ വെച്ച് നടക്കും
പുതിയ ദേശീയ കമ്മിറ്റിക്ക് രൂപം നൽകും, മുസ്ലിംലീഗ് നേതാവ് ജനാബ് അബ്ദുറഹിമാൻ രണ്ടത്താണി റിട്ടേണിങ്ങ് ഓഫിസറായി പങ്കെടുക്കും.
യോഗത്തിന് പ്രസിഡന്റ് അബ്ദുൽ മജീദ് കൊക്കൂർ, ജനറൽ സെക്രട്ടറി നൗഫൽ ചോലയിൽ എന്നിവർ നേതൃത്വം നൽകി. മുഹമ്മദലി റജാഇ, ശിഹാബ് പത്തേമാരി, മുബശ്ശിർ വാഫി, ജാബിർ ഹുദവി, സാലിഹ് കാവനൂർ തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment