കൊല്ലം :ഓച്ചിറ കാളകെട്ട് ഉത്സവം: സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി ' ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ട് ഉത്സവം സുരക്ഷിതമായി നടത്തുന്നത് സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കളക്ടർ എൻ. ദേവിദാസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു
ഉത്സവ ദിവസത്തെ സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗതനിയന്ത്രണം, പൊതുജനങ്ങൾക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാകാത്ത വിധം ഉത്സവം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ, ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവ വിലയിരുത്തി. ഒക്ടോബർ 12ന് ആണ് ഉത്സവം നടക്കുക. എ ഡിഎം ജി. നിർമൽ കുമാർ, സബ്കളക്ടർ നിശാന്ത് സിൻഹാര, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, കാളകെട്ട് സമിതി അംഗങ്ങൾ, പോലീസ്, ഫയർഫോഴ്സ്, റവന്യൂ, കെഎസ്ഇബി, എക്സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൊല്ലം
Comments
0 comment