കേളി സൈബർ വിംഗ് കൺവീനർ സിജിൻ കൂവള്ളൂർ അധ്യക്ഷനായ ചടങ്ങിൽ ലവ് ഹോം പ്രതിനിധി സിസ്റ്റർ അൽഫോൻസ സ്വാഗതം പറഞ്ഞു. ലവ് ഹോം രക്ഷാധികാരി എൻ. പി മാത്തപ്പൻ, സിപിഐ (എം) കവളങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജി മുഹമ്മദ്, സിപിഐ (എം) എറണാകുളം ജില്ലാ കമ്മിറ്റി അംഗം എ. എ. അൻഷാദ്, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, സിപിഐ (എം) പൈങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി റാജി വിജയൻ, സിപിഐ (എം) കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം എ. വി. സുരേഷ്, പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗം സീമ സിബി, പോൾ സി ജേക്കബ് , സിബിൻ കൂവളളൂർ , ലവ് ഹോമിലെ നൂറ്റമ്പതോളം വരുന്ന അന്തേവാസികൾ, ലവ് ഹോമിൽ സേവനം ചെയുന്ന കന്യാസ്ത്രീകൾ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി കൊടുത്തും അവരോടും കുശലം പറഞ്ഞും അവരോടൊപ്പം ഭക്ഷണം കഴിച്ചുമാണ് എം എൽ എ അടക്കമുള്ളവർ പിരിഞ്ഞത് . കേളിയുടെ ഹൃദയപൂർവ്വം പദ്ധതിക്ക് ലവ് ഹോമിനെ തിരഞ്ഞെടുത്തതിൽ ലവ് ഹോം രക്ഷാധികാരി എൻ. പി മാത്തപ്പൻ നന്ദി പറഞ്ഞു.
കോതമംഗലം : സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്രസമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നാണ് "ഹൃദയ പൂർവ്വം കേളി" (ഒരു ലക്ഷം പൊതിച്ചോർ പദ്ധതി).കടവൂരിൽ പ്രവർത്തിക്കുന്ന ലൗ ഹോമിനെ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി ഒരാഴ്ചക്കാലം ഉച്ച ഭക്ഷണം നൽകുന്ന "ഹൃദയപൂർവ്വം കേളി "പൊതിച്ചോർ വിതരണ പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കടവൂർ ലവ് ഹോമിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
Comments
0 comment