
തൊടുപുഴ: പൗരത്വ നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നൈറ്റ് മാര്‍ച്ച് നടന്നു
ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കുന്നത് ഭരണഘടന വിരുദ്ധവും രാജ്യതാല്‍പ്പര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് മാര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. വര്‍ഗീയ അജണ്ടകളെ ചെറുക്കാന്‍ പാര്‍ലമെന്‍റില്‍ ഇടതുപക്ഷത്തിന്‍റെ അംഗബലം വര്‍ദ്ധിപ്പിക്കേണ്ടത് രാജ്യ നിലനില്‍പ്പിന് അനിവാര്യമാണെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഇടതുസംഘടനകള്‍ മുന്നില്‍ നിന്നിട്ടുണ്ടെന്ന് നൈറ്റ് മാര്‍ച്ചിന് അഭിവാദ്യം ചെയ്തുകൊണ്ട് തൊടുപുഴ ജുമാ മസ്ജിദ് ചെയര്‍മാന്‍ നൗഫല്‍ ഖൗസരി പറഞ്ഞു. സിപിഐ എം വെസ്റ്റ് ഏരിയ കമ്മറ്റി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച നൈറ്റ് മാര്‍ച്ച് മങ്ങാട്ടുകവലയില്‍ സമാപിച്ചു.
Comments
0 comment