
. ഇടവക വികാരി ഫാ. ബിനു യോഹന്നാൻ പെരുന്നാളിന് കൊടിയേറ്റി. 'ട്രസ്റ്റിമാരായ സ്‌ക്കറിയ പൗലോസ്- നെല്ലിച്ചുവട്ടിൽ, ജിമ്മി ജേക്കബ് മുണ്ടയ്‌ക്കാപ്പിള്ളിൽ, സെക്രട്ടറി റോയി ജോർജ്, പാറയിൽ പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സെയ്ൻ്റ് ജോർജ് ചാപ്പലിൽ ഒമ്പതാം മണി നമസ്കാരം 5.30 ന് പള്ളിയിൽ നിന്ന് പാലക്കുഴ സെയ്ൻ്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലിലേക്ക് പ്രദക്ഷിണം. 6.30 ന് സന്ധ്യാ പ്രാർത്ഥന തുടർന്ന് ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഈവാനിയോസ് ചാപ്പൽ കൂദാശ കർമ്മം നടത്തും. പ്രസംഗം, ആശീർവാദം, നേർച്ചസദ്യ എന്നിവ നടക്കും. ശനിയാഴ്ച രാവിലെ ഏഴിന് സെയ്ൻ്റ് ഗ്രിഗോറിയോസ് ചാപ്പലിൽ പ്രഭാത നമസ്കാരം. എട്ടിന് കുർബ്ബാന ഡോ മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലത്ത കാർമ്മികത്വം വഹിക്കും. പ്രസംഗം, ധൂപപ്രാർത്ഥന,,ആശീർവാദം,നേർച്ചസദ്യ എന്നിവ നടക്കും.
Comments
0 comment